കോട്ടയത്ത് പൂവന്‍ കോഴിയെ ലേലത്തില്‍ വിറ്റത് ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്ക്: വീഡിയോ

single-img
13 May 2019

ഒരു കോഴിക്ക് ഒരു ലക്ഷം രൂപ. നട്ടാശേരി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ ലേലത്തിലാണ് കോഴി ലക്ഷം ക്ലബില്‍ ഇടം പിടിച്ചത്. പെരുന്നാളിന് ആദ്യം ലേലം വിളിക്കുന്ന കോഴിയെ പൊന്നുംകോഴി എന്നാണ് വിളിക്കുന്നത്. ഇത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതായിരുന്നു ലേലം. ആവേശകരമായ കോഴി ലേലത്തില്‍ ‘പൊന്നുംകോഴി’യെ വിറ്റത് 1.10 ലക്ഷം രൂപയ്ക്ക്.

കോയമ്പത്തൂരില്‍ കെട്ടിടനിര്‍മാണ മേഖലയില്‍ സ്ഥാപനം നടത്തുന്ന മനോജ് ജോസഫാണ് കോഴിയെ ലേലത്തില്‍ വാങ്ങിയത്. ഇദ്ദേഹത്തിന്റെ ഭാര്യ മണ്ണൂര്‍ സൂസന്റെ ഇടവക ദേവാലയമായ പൊന്‍പള്ളി പള്ളിയിലെ പെരുന്നാള്‍ ലേലത്തില്‍ കഴിഞ്ഞ 18 വര്‍ഷങ്ങളായി മനോജാണ് പൊന്നുംകോഴിയെ വാങ്ങുന്നതെന്ന് ട്രസ്റ്റി അനില്‍ കെ. കുര്യന്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളിലും ശക്തമായ ലേലം വിളികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ‘ലക്ഷം’ കടക്കുന്നത്. 500 രൂപ വില വരുന്ന നാടന്‍ ഇനത്തില്‍പെട്ട പൂവന്‍കോഴിയെയാണ് ഒരു ലക്ഷം രൂപയ്ക്ക് വിറ്റത്.