ലാൻഡിങ്ങിനിടെ വിമാനത്തിന്റെ മുന്നിലെ ചക്രങ്ങൾ പ്രവർത്തനരഹിതമായി; ഭയന്ന് വിറച്ച് യാത്രക്കാർ; ഒടുവിൽ സാഹസിക ലാൻഡിംഗ്

single-img
13 May 2019

യാംഗൂണിൽനിന്ന് മാൻഡലയ് വിമാനത്താവളത്തിലേക്ക് എത്തിയ മ്യാൻമർ നാഷനൽ എയർലൈൻസിന്റെ എംബ്രയർ 190 വിമാനമാണു സാഹസികമായി ലാൻഡിംഗ് നടത്തിയത്. റൺവേയിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പാണു വിമാനത്തിന്റെ മുന്നിലെ ചക്രങ്ങൾ പ്രവർത്തനരഹിതമാണെന്നു പൈലറ്റ് തിരിച്ചറിയുന്നത്.

യാത്രക്കാർ ഭയന്നു വിറച്ചെങ്കിലും പൈലറ്റിന്റെ മനോധൈര്യമാണ് വൻ അപകടത്തിൽ നിന്നും രക്ഷയായത്. 89 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അധിക ഇന്ധനം പുറത്തേക്കു തള്ളി വിമാനത്തിന്റെ ഭാരം കുറച്ചാണ് പൈലറ്റ് ലാൻഡിംഗ് നടത്തിയത്.

നിലത്തേക്കിറക്കിയ വിമാനത്തിന്റെ മൂക്കു നിലത്തു മുട്ടുന്നതിനു മുമ്പ് പിന്നിലെ ചക്രങ്ങളിലേക്ക് ചായിച്ചു. വിമാനം റൺവേയിൽനിന്ന് അൽപം തെന്നി മാറിയെങ്കിലും സുരക്ഷിതമായി യാത്രക്കാരെ പുറത്തിറക്കാൻ കഴിഞ്ഞു. ക്യാപ്റ്റൻ മിയാത് മൊയ് ഒംഗിന്റെ ധൈര്യമാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. ഇദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ്.