അടുത്ത ഐ.പി.എല്ലില്‍ ഉണ്ടാകുമോ? ധോണിയുടെ മറുപടി ഇങ്ങനെ

single-img
13 May 2019

നായകന്‍ എം.എസ് ധോണി തന്നെയായിരുന്നു എക്കാലവും ചെന്നൈയുടെ കരുത്ത്. എന്നാല്‍ 37 പിന്നിട്ട ധോണി ഇനിയൊരു ഐ.പി.എല്‍ സീസണില്‍ കൂടി ചെന്നൈയെ നയിക്കുമോ? ഇന്ത്യന്‍ ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. അടുത്ത സീസണില്‍ ഞങ്ങള്‍ക്ക് നിങ്ങളെ കാണാനാകുമോ എന്ന് ഫൈനല്‍ മത്സരത്തിനു പിന്നാലെ അവതാരകന്‍ സൈമണ്‍ ഡള്‍ തന്നെ ധോണിയോട് ചോദിക്കുകയും ചെയ്തു.

ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് ഉടന്‍ തന്നെ ധോണിയുടെ മറുപടിയുമെത്തി. ”ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഇതൊരു മികച്ച സീസണ്‍ തന്നെയായിരുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ മികച്ച ക്രിക്കറ്റ് കളിച്ചായിരുന്നില്ല ഞങ്ങള്‍ ഇവിടെവരെയെത്തിയത്. ടീമിന്റെ മധ്യനിര അത്ര മികച്ചതായിരുന്നില്ല” ധോണി വ്യക്തമാക്കി.