അമിത് ഷായ്ക്ക് വീണ്ടും മമതയുടെ വിലക്ക്; ഹെലികോപ്റ്റർ ഇറങ്ങുന്നത് തടഞ്ഞു

single-img
13 May 2019

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് വീണ്ടും മമത സര്‍ക്കാരിന്റെ വിലക്ക്. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ ജില്ലയില്‍ റോഡ് ഷോ നടത്തുന്നതില്‍ നിന്നുമാണ് അമിത് ഷായെ ബംഗാള്‍ സര്‍ക്കാര്‍ വിലക്കിയത്. ഇതിന് പുറമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വരുന്ന അമിത് ഷായുടെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് അനുമതി നല്‍കിയിരുന്നുവെങ്കിലും അവസാനനിമിഷം ഇതിനും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് ജാദവ് പൂര്‍ ഉള്‍പ്പെടെയുളള മണ്ഡലങ്ങള്‍ ജനവിധി തേടുന്നത്. ഇതിന്റെ ഭാഗമായി പ്രചാരണത്തിന് എത്തിയതാണ് അമിത് ഷാ.