തൃശൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു

single-img
13 May 2019

തൃശൂര്‍ പെരിഞ്ഞനത്ത് വാഹനാപകടത്തില്‍ രണ്ടു കുട്ടികളുള്‍പ്പെടെ നാലു പേര്‍ മരിച്ചു. ആലുവ പള്ളിക്കര സ്വദേശി രാമകൃഷ്ണന്‍, ചങ്ങനാശേരി സ്വദേശി നിഷാ പ്രമോദ്, മകള്‍ ദേവനന്ദ, നിവേദിക എന്നിവരാണ് മരിച്ചത്. ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.