അഭിനന്ദൻ വർത്തമാൻ്റെ സേവനം ഇനിമുതൽ രാജസ്ഥാനിലെ സുരത്ഗഢ് വ്യോമതാവളത്തില്‍

single-img
13 May 2019

ഇന്ത്യ- പാക് സംഘർഷ സമയത്ത് പാക് പിടിയിൽ നിന്ന് മോചിതനായ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ സേവനം ഇനി രാജസ്ഥാനിലെ സുരത്ഗഢ് വ്യോമതാവളത്തില്‍ ലഭിക്കും. ശനിയാഴ്ച വര്‍ത്തമാന്‍ ജോലിയില്‍ പ്രവേശിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാൽ ഇന്ത്യന്‍ വ്യോമസേനഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്താനാകില്ലെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. ഫെബ്രുവരി പതിനാലിലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമുണ്ടായ ഏറ്റുമുട്ടലിനിടെയാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായത്.

ഫെബ്രുവരി 27നായിരുന്നു ഇത്. അഭിനന്ദന്‍ പറത്തിയ മിഗ് 21 വിമാനം പാകിസ്താന്‍ വെടിവെച്ചിടുകയായിരുന്നു. തുടര്‍ന്ന് അറുപതു മണിക്കൂര്‍ പാകിസ്താന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ അഭിനന്ദനെ മാര്‍ച്ച് ഒന്നിന് വിട്ടയക്കുകയായിരുന്നു.