കെ പി ശശികല വീണ്ടും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ

single-img
13 May 2019

കെ പി ശശികലയെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയായി വീണ്ടും തെരഞ്ഞെടുത്തു. ആറൻമുളയിൽ ചേർന്ന സമ്മേളനത്തിലാണ് തീരുമാനം ഉണ്ടായത്.

കെ പി ശിവനെ വർക്കിങ് പ്രസിഡന്റായും സി ബാബു, വി സുശികുമാർ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയമിച്ചു. ഇഎസ് ബിജു, ആർ വി ബാബു, കെ ഹരിദാസ്, ഡോക്ടർ ഭാർ​ഗവ റാം എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ.

വാഴൂർ തീർഥപാദാശ്രമം സെക്രട്ടറി  ഗരുഡ ധ്വജാനന്ദ സ്വാമികളാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേരളം തീവ്രവാദികളുടെ വിഹാര കേന്ദ്രമായി മാറിയെന്നും ആചാര ലംഘകരാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.