തിടമ്പേറ്റി രാമൻ; പൂരം വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി

single-img
12 May 2019

തൃശൂര്‍ പൂരം വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി. പൂരം വിളംബരം ചെയ്തുകൊണ്ട് നാളെ രാവിലെ ക്ഷേത്രത്തിന്‍രെ തെക്കേഗോപുര നട തുറക്കുന്ന ചടങ്ങിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയത്. പൂര ചടങ്ങില്‍ പങ്കെടുക്കാന്‍ കര്‍ശന ഉപാധികളോടെയാണ് ആനയ്ക്ക് അനുമതി നല്‍കിയിട്ടുള്ളത്.

പൂരം വിളംബരം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ എഴുന്നള്ളിക്കുന്നതിന് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. ക്ഷേത്ര ചടങ്ങുകള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് കര്‍ശന നിര്‍ദേശം. രാവിലെ 9.30 മുതല്‍ 10. 30 വരെയാണ് വിലക്കിന് ഇളവ് നല്‍കിയിട്ടുള്ളത്. ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങിന് ഉപയോഗിക്കാന്‍ പാടുള്ളൂ. നാലു പാപ്പാന്മാരുടെ നിയന്ത്രണത്തിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കുന്നത്. .