തെരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാർട്ടി പ്രസിഡന്റിന്റേതല്ല: ശ്രീധരൻ പിള്ള

single-img
12 May 2019

തെരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാർട്ടി പ്രസിഡന്റിന്റേതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. ബിജെപിയിൽ പാർട്ടി എന്നാൽ കൂട്ടായ്മയാണ്. തിരുവനന്തപുരം മണ്ഡലത്തിലെ പാർലമെന്റ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരൻപിള്ള.

ശബരിമലയ്ക്ക് എതിരായി കൊലച്ചതി നടത്തിയവർ രക്ഷപ്പെടില്ല. വർഗീയ രാഷ്ട്രീയത്തിന്റെ വിഷവിത്തായി കോൺഗ്രസ് മാറി. ഈ തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾ വഴിവിട്ട് പ്രവർത്തിച്ചുവെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ നൂറ് ശതമാനം വിജയിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മുൻപ് നടന്ന തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇക്കുറി കേരളത്തിൽ ബിജെപിക്ക് 17 മുതൽ 22 ശതമാനം വോട്ട് വിഹിതം വർധിക്കും. അരിവാൾ ചുറ്റിക നക്ഷത്രം സി പി എം ഏറ്റവും ഒടുവിൽ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.