മാവോവാദികളായ രൂപേഷ്-ഷൈന ദമ്പതികളുടെ മകള്‍ ആമി വിവാഹിതയാകുന്നു

single-img
12 May 2019

മാവോവാദികളായ രൂപേഷ്-ഷൈന ദമ്പതികളുടെ മകള്‍ ആമി വിവാഹിതയാകുന്നു. ഈ മാസം പതിനെട്ടിനാണ് വിവാഹം. കൊല്‍ക്കത്ത, പര്‍ഗാനാസ് സ്വദേശിയായ ടൂള്‍ടൂള്‍ ഗോസ്വാമി-മദന്‍ഗോസ്വാമി ദമ്പതികളുടെ മകന്‍ ഓര്‍ക്കോദീപാണ് വരന്‍.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി തൃശ്ശൂരിലെ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന രൂപേഷിന് 18-ാം തീയതി ഒരു ദിവസത്തെ പരോള്‍ അനുവദിച്ചിട്ടുണ്ട്. വലപ്പാട്ടെ ഷൈനയുടെ വീടായ പുതിയ വീട്ടില്‍ 18ന് രാവിലെ പത്തിന് രൂപേഷ് എത്തും. അവിടെ വെച്ചാണ് രജിസ്റ്റര്‍ വിവാഹം നടക്കുക.

വൈകീട്ട് അഞ്ചോടെ രൂപേഷ് തിരിച്ചു പോകും. പത്തൊന്‍പതിന് തൃശ്ശൂര്‍, വാടാനപ്പള്ളി വ്യാപാര ഭവനില്‍ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. രാവിലെ പത്തുമുതല്‍ സുഹൃത്തുക്കളുടെ കൂടിച്ചേരല്‍ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളത്.