ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ബന്ധുവിൻ്റെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

single-img
12 May 2019

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ ബന്ധുവിൻ്റെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിലായി. വെള്ളിക്കുളങ്ങര മോനൊടി ചൂളക്കൽ വീട്ടിൽ ജയപ്രകാശിന്റെ മകൻ അരുണി(23)നെയാണ് വ്യാഴാഴ്ച  അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കിലെ പരിചയം വച്ച് പെൺകുട്ടിയെ വട്ടേക്കാടുള്ള സ്വന്തം അമ്മായിയുടെ വീട്ടിലേക്ക് പ്രതി വിളിച്ചു വരുത്തുകയായിരുന്നു. യുവാവിനെ വിശ്വസിച്ച് എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചു. തുടർന്ന് പെൺകുട്ടി ബന്ധുക്കളുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകി.

കൊടകര സിഐയും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.