തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തെക്കേ ഗോപുര നട തള്ളിത്തുറന്ന് എഴുന്നള്ളി; ആവേശം അലകടലായി

single-img
12 May 2019

തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകളുടെ ഭാഗമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തെക്കേ ഗോപുര നട തള്ളിത്തുറന്ന് എഴുന്നള്ളി. തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്ന പൂര വിളമ്പരത്തിനാണ് തെച്ചിക്കോട്ട് രാമചന്ദ്രന്‍ എത്തിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്പ് രാമചന്ദ്രന്‍ ശിരസിലേറ്റിയത്.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെയ്തലക്കാവിലമ്മയെ പുറത്തേറ്റി രാമചന്ദ്രന്‍ തെക്കേഗോപുരനട തുറന്നിടുന്നതോടെ പൂരത്തിനു തുടക്കമാകും.  ആനയുടെ പത്തുമീറ്റര്‍ അകലത്തില്‍ മാത്രമേ ആളുകള്‍ നില്‍ക്കാവൂ എന്നാണ് നിബന്ധന. എന്നാല്‍ ഇപ്പോള്‍ തന്നെ പൂരത്തിനുള്ള ജനക്കൂട്ടം ക്ഷേത്രമുറ്റത്തുണ്ട്.

ഇതിനെ നിയന്ത്രിക്കാനാവശ്യമായ പോലീസ് സംവധാനം ഇവിടെയില്ല എന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. തെക്കേഗോപുരനട തുറന്നുകഴിഞ്ഞാലുടന്‍ ആനയെ ലോറിയില്‍ കയറ്റിക്കൊണ്ടുപോകും. രാവിലെ പത്തരയോടെയാണ് രാമചന്ദ്രന്‍ തെക്കേഗോപുരനട തള്ളിത്തുറക്കുക.