ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താതെ പ്രിയങ്കാ ഗാന്ധിയുടെ മകൻ റഹാന്‍ വദ്ര; കാരണം ഇതാണ്

single-img
12 May 2019

ഇന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താത്ത പ്രിയങ്കാ ഗാന്ധിയുടെ മകൻ റഹാന്‍ വദ്രയ്ക്കും കുടുംബത്തിനുമെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. എന്തുകൊണ്ടാണ് മകന്‍ വോട്ട് ചെയ്യാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. പരീക്ഷ ആയതിനാലാണ് മകന്‍ വോട്ട് ചെയ്യാതിരുന്നതെന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് സഹോദരി മിറായോടൊപ്പ൦ റഹാന്‍ ലണ്ടനിലേക്ക് പോയത്. ഉത്തര്‍പ്രദേശില്‍ നടന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ സാന്നിധ്യമായിരുന്നു റഹാനും മിറായയും.