കാസർഗോഡ് യുഡിഎഫ് അനുഭാവികളായ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് നൽകിയില്ല

single-img
12 May 2019

കേരള പൊലീസിലെ പോസ്റ്റൽ ബാലറ്റ് വിവാദം അവസാനിക്കുന്നില്ല. . പൊലീസ് സേനയിലെ യുഡിഎഫ് അനുഭാവികളായ ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് പുതിയ ആരോപണം. കാസർകോട് മണ്ഡലത്തിലെ ബേക്കൽ പൊലീസ് സ്‌റ്റേഷനിലെ മുപ്പത്തിമൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കാണ് ബാലറ്റ് ലഭിക്കാതിരുന്നത്.

ഇവിടെ നിന്നും 44 ഉദ്യോഗസ്ഥരാണ് പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചിരുന്നത്. എന്നാൽ ഇതിൽ പതിനൊന്ന് പേർക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചത്. അതേ സമയം അപേക്ഷിച്ച എല്ലാവർക്കും പോസ്റ്റൽ ബാലറ്റ് നൽകിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കുന്നത്.

യു.ഡി.എഫ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ ബാലറ്റ് അവർക്ക് ലഭിക്കാതിരുന്ന സംഭവത്തിൽ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥരിപ്പോൾ. കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കള്ളവോട്ട് ആരോപണമുയർന്നിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസ് സേനയിൽ പോസ്റ്റൽ ബാലറ്റിൽ തിരിമറി നടന്നതായുള്ള ആരോപണം ഉയർന്നത്.