മടക്ക യാത്രാ ടിക്കറ്റ് തീര്‍ത്ഥാടകരറിയാതെ റദ്ദാക്കപ്പെട്ടു; ഏജൻസിയുടെ ചതിയിൽ സ്ത്രീകളും കുട്ടികളുമടക്കം 34 മലയാളി തീര്‍ത്ഥാടകര്‍ മക്കയില്‍ കുടുങ്ങി

single-img
12 May 2019

ഉംറ തീര്‍ത്ഥാടക ഗ്രൂപ്പിന്റെ വഞ്ചനക്കിരയായി നാട്ടിലേക്കു മടങ്ങാനാവാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ള 34 മലയാളി തീര്‍ഥാടകര്‍ മക്കയില്‍ കുടുങ്ങി. ഉംറക്കു ശേഷം നാട്ടിലേക്കു മടങ്ങുന്നതിന് വിമാനത്തവാളത്തില്‍ എത്തിയപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട കാര്യം തീര്‍ത്ഥാടകര്‍ അറിഞ്ഞത്. മടക്ക യാത്രയുടെ ടിക്കറ്റ് തീര്‍ത്ഥാടകരറിയാതെ റദ്ദാക്കപ്പെട്ടതാണ് യാത്ര മുടങ്ങാന്‍ കാരണം. ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ഇവര്‍.

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍, കെഎംസിസിയുടെയും ഇടപെടലില്‍ മക്കയില്‍ താല്‍ക്കാലിക താമസം ലഭ്യമായിട്ടുണ്ടെങ്കിലും എന്ന് നാട്ടിലേക്കു മടങ്ങാന്‍ കഴിയുമെന്നറിയാതെ പ്രയാസപ്പെടുകയാണിവര്‍. മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഗൈഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സിയുടെ കീഴിലെത്തിയ തീര്‍
ത്ഥാടകരാണ് പെരുവഴിയിലായത്.

മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശി അക്ബര്‍ അലിയാണ് ഏജന്‍സിയുടെ നടത്തിപ്പുകാരനെന്നും ഇദ്ദേഹമാണ് തങ്ങളില്‍നിന്ന് പണം കൈപറ്റിയതെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ മുങ്ങിയിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമയമായ തീര്‍ത്ഥാടക ഗ്രൂപ്പുകളേ ക്കാളും കുറഞ്ഞ നിരക്കില്‍ ഉംറ തീര്‍ത്ഥാടനം വാഗ്ദാനം ചെയ്താണ് ഏജന്‍സി ആളുകളെ ആകര്‍ഷിച്ചിരുന്നത്.

ധാരാളം ആളുകളെ കെണിയിലകപ്പെടുത്തി അവരില്‍നിന്ന് പണം ഈടാക്കി അതു റോള്‍ ചെയ്ത് ഇടക്കിടെ കുറച്ചു പേരെ വീതം ഉംറക്കു വിവിധ എയര്‍ലൈന്‍സുകളില്‍ കയറ്റി അയച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഏജന്‍സിക്ക് വേണ്ടി സബ് ഏജന്റുമാര്‍ മുഖേനയും സാമൂഹിക, വാര്‍ത്താ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയുമായിരുന്നു ഇവര്‍ ആളുകളെ കണ്ടെത്തി യിരുന്നത്.

എയര്‍ ഇന്ത്യ, ഇത്തിഹാദ്, ഒമാന്‍ എയര്‍ എന്നീ വിമാനങ്ങളിലെത്തിയ 34 പേരാണ് നാട്ടിലേക്കു മടങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നത്. ഇതേ ഏജന്‍സിയുടെ കീഴില്‍ ഇവര്‍ക്കു ശേഷം എത്തിയ 50 ലേറെ പേര്‍ക്കും ഇതേ പ്രയാസമാണ് നേരിടാന്‍ പോകുന്നതെന്നും യാത്ര മുടങ്ങി മക്കയില്‍ കഴിയുന്നവര്‍ പറഞ്ഞു. തീര്ത്ഥാടക ശേഷം മടക്കയാത്രക്ക് വിമാനത്താവളത്തിലെത്തുമ്പോള്‍ ആയിരിക്കും തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം തീര്‍ഥാടകര്‍ അറിയുക.

ട്രാവല്‍ ഏജന്റ് യാത്രക്കാരുടെ ടിക്കറ്റ് റദ്ദാക്കി റീഫണ്ട് ചെയ്‌തെന്നാണ് എയര്‍ ലൈനുകള്‍ നല്‍കുന്ന വിശദീകരണം. സാധാരണയായി ഉംറ തീര്‍ഥാടകരെ ഒന്നിച്ച്‌ ഒരു വിമാന ത്തിലാണ് ഏജന്‍സികള്‍ കൊണ്ടു വരാറ്. എന്നാല്‍, വ്യത്യസ്ത എയര്‍ലൈന്‍സുകളില്‍ ഘട്ടം ഘട്ടമായി ബുക്ക് ചെയ്താണ് ഇവരെ എത്തിച്ചത്.

ഇന്ത്യന്‍ കോണ്‍സുലേറ്റും എയര്‍ലൈന്‍സ് അധികൃതരും ഉംറ തീര്‍
ത്ഥാടകര്‍ക്ക് മക്കയില്‍ സൗകര്യമൊരുക്കുന്ന ഏജന്‍സിയുമായും സംസാരിച്ചാണ് യാത്ര മുടങ്ങിയവര്‍ക്ക് മക്കയില്‍ താല്‍ക്കാലിക താമസമൊരുക്കിയത്. നാട്ടിലേക്കു എത്രയും വേഗം മടക്കം സാധ്യമാക്കാമെന്നും ഉംറ തീര്‍ഥാടകരുടെ ചുമതലയുള്ള മക്കയിലെ ഏജന്‍സി ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ടിക്കറ്റിന്റെ ലഭ്യതയനുസരിച്ചായിരിക്കും അതു സാധ്യമാവുക. മുന്‍പ് മക്കയില്‍ താമസിക്കുന്നതിനിടെ പൈസ ലഭിച്ചിട്ടില്ലെന്ന പരാതിയില്‍ ഹോട്ടലുടമയും ഇവരെ ഇറക്കിവിടാന്‍ ഒരുങ്ങിയിരുന്നു.

തീര്‍ത്ഥാടകരായ 34 പേരില്‍ 20 പേര്‍ സ്ത്രീകളാണ്‌അതിനിടെ പിതാവിന് സുഖമില്ലെന്ന വിവരം അറിഞ്ഞ് സംഘത്തിലുള്ള തീര്‍
ത്ഥാടകനായ പാലക്കാട് സ്വദേശി ഷമീം മുഹമ്മദലി സ്വന്തം കൈയി ല്‍നിന്ന് ടിക്കറ്റെടുത്ത് നാട്ടിലേക്കു മടങ്ങി. മുന്‍ പ്രവാസികൂടിയായ ഇദ്ദേഹം സുഹൃത്തു ക്കളില്‍നിന്നാണ് മടക്ക ടിക്കറ്റിനാവശ്യമായ പണം കണ്ടെത്തിയത്. ആകെ 84 പേരാണ് ഇതേ ഉംറ ഗ്രൂപ്പിന്‍റെ കീഴില്‍ എത്തിയത് അവരുടെയും അവസ്ഥ സമാനമായ രീതിയി ലാണെന്ന് അറിയുന്നു.