ഇന്ത്യക്ക് വേണ്ടത് സ്ഥിരതയുള്ള ഒരു പ്രധാനമന്ത്രിയെ; കരാര്‍ അടിസ്ഥാനത്തിലുള്ള ഒരാളെയല്ല: കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി

single-img
12 May 2019

ഇന്ത്യയ്ക്ക് വേണ്ടത് സ്ഥിരതയുള്ള ഒരു പ്രധാനമന്ത്രിയെയാണെന്നും കരാര്‍ അടിസ്ഥാനത്തിലുള്ള ഒരാളെയല്ല എന്നും കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി.

‘ആറു മാസംവീതം കൂടുമ്പോള്‍ ഒരാളെയും അടുത്ത ആറ് മാസത്തിന് മറ്റൊരാളും പ്രധാനമന്ത്രിയാവുന്ന ഒരു അവസ്ഥ ഇന്ത്യക്ക് ഉണ്ടാവരുത്. പകരം നമുക്ക് വേണ്ടത് സ്ഥിരമായ ഒരു പ്രധാനമന്ത്രിയെയാണ്.’ പ്രതിപക്ഷ വിശാല കൂട്ടായ്മയില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ പ്രധാനമന്ത്രി സ്ഥാനം നോട്ടമിട്ടിട്ടുണ്ടെന്ന് പരിഹസിച്ചാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന ന.

സ്ഥിരതയുള്ള നിര്‍ണ്ണായകമായതുമായ ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ടതെന്നും കൊല്‍ക്കത്തയില്‍ നടന്ന പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി വോട്ട് ചെയ്താല്‍ മതിയെന്നും കേന്ദ്ര ന്യൂനപക്ഷ വികസന കാര്യ മന്ത്രി കൂട്ടിചേര്‍ത്തു.