നല്ല ശൗചാലയങ്ങളോ റോഡുകളോ ഹോട്ടലുകളോ ഇല്ല; വോട്ട് ചെയ്യാതെ പ്രതിഷേധവുമായി യുപിയിലെ ഒരു കൂട്ടം ഗ്രാമവാസികള്‍

single-img
12 May 2019

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വോട്ട് ചെയ്യാതെ പ്രതിഷേധവുമായി യുപിയിലെ ഒരു കൂട്ടം ഗ്രാമവാസികള്‍. യുപിയിലെ ദൊമരിയാഗന്‍ജ് ലോക്സഭാ മണ്ഡലത്തിലെ ഗ്രാമവാസികളാണ് വോട്ട് ചെയ്യാതെ പ്രതിഷേധം പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മൈക്കിലൂടെയെുള്ള പ്രകടനങ്ങളല്ലാതെ ആവശ്യം വരുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ സഹായിക്കാറില്ലെന്നാണ് ഗ്രാമവാസികളുടെ പ്രധാന ആരോപണം. ഏകദേശം 500 ഓളം വോട്ടര്‍മാരാണ് ഇവിടെയുള്ളത്.

ഗ്രാമത്തിലെ റോഡുകള്‍ നന്നാക്കാറില്ലാത്തതിനാല്‍ പലപ്പോഴും ഇവിടെ വെള്ളപ്പൊക്കമുണ്ടാകുന്നുവെന്നാണ് ഗ്രാമവാസികളുടെ പ്രധാന പരാതി. വെള്ളം കയറി കൃഷി ഉൾപ്പെടെ എല്ലാം നശിക്കുന്നു. ഗ്രാമത്തിൽ നല്ല ശൗചാലയങ്ങളോ, റോഡുകളോ ഹോട്ടലുകളോ ഇല്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ ഗ്രാമവാസികളോട് പറഞ്ഞെങ്കിലും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഗ്രാമവാസികള്‍.