വാട്‌സാപ്പില്‍ പുതിയ ചാറ്റിങ് ഫീച്ചര്‍

single-img
11 May 2019

വാട്‌സാപ്പില്‍ പുതിയ ചാറ്റിങ് ഫീച്ചര്‍ നിലവില്‍ വരുന്നു. അനിമേറ്റഡ് സ്റ്റിക്കറുകളാണ് പുതിയ സവിശേഷത. ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വെബ് പ്‌ളാറ്റ് ഫോമുകളില്‍ ഇവ ലഭ്യമാകും. സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇവ ജിഫ് സ്റ്റിക്കറുകളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു. അനിമേറ്റഡ് സ്റ്റിക്കര്‍ പാക്കുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടി വരും. ഇവ പ്രിവ്യു, ചാറ്റ് സെക്ഷനുകളില്‍ പ്രത്യക്ഷപ്പെടും. പരീക്ഷണ ഘട്ടത്തിലാണ് പുതിയ ഫീച്ചര്‍.

നേരത്തെ ഈ ഫീച്ചര്‍ നടപ്പിലാക്കാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഉപേക്ഷിക്കുകയായിരുന്നു. പുതിയ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്കു എന്നു മുതല്‍ ലഭ്യമാകുമെന്നു വ്യക്തമല്ല.