മിനി വാനുകളില്‍ ആളെകയറ്റി കൊണ്ടുപോകുന്നത് നിയമവിരുദ്ധമാക്കാനൊരുങ്ങി യുഎഇ; സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതിനും വിലക്ക്

single-img
11 May 2019

യുഎഇയില്‍ മിനി വാനുകളില്‍ ആളെകയറ്റി കൊണ്ടുപോകുന്നത് 2023 മുതല്‍ നിയമവിരുദ്ധമാക്കും. രണ്ട് വർഷത്തിന് ശേഷം, 2021 മുതല്‍ ഇത്തരം വാഹനങ്ങള്‍ സ്കൂള്‍ ബസുകളായി ഉപയോഗിക്കാനും അനുവദിക്കില്ല. രാജ്യത്തെ റോഡ് സുരക്ഷ മെച്ചപ്പെടുത്താനായി ഫെഡറല്‍ ട്രാഫിക് കൗണ്‍സിലാണ് മിനിവാനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.

യുഎഇയിലെ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 15 സീറ്റുള്ള മിനി ബസുകള്‍ യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്നതിന് നിരോധം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ചരക്കുകൾക്ക് പകരം യാത്രക്കാരെ കയറ്റുകൊണ്ടുപോകുന്ന വാഹനമായി മിനിവാനുകള്‍ ഉപയോഗിക്കുന്നതിന് നാലുവര്‍ഷത്തിനകം നിരോധം നിലവില്‍വരും. മിനി വാനുകൾക്ക് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ അബുദാബി പോലീസ് നേരത്തേ തീരുമാനിച്ചിരുന്നു.