ട്രെയിനിന്റെ ചവിട്ടുപടിയില്‍നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ‘എട്ടിന്റെ പണി’

single-img
11 May 2019

ട്രെയിനിന്റെ ചവിട്ടുപടിയില്‍നിന്ന് യാത്ര ചെയ്യുന്നവരെ പിടിക്കാന്‍ പ്രത്യേക സ്‌ക്വാഡുമായി റയില്‍വേ സംരക്ഷണ സേന. പാലക്കാട് ഡിവിഷന്‍ സെക്യൂരിറ്റി കമാന്‍ഡന്റ് മനോജ്കുമാറിനാണ് മേല്‍നോട്ടം. അതത് സെക്ഷനിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തുക.

റെയില്‍വേ നിയമപ്രകാരം ചവിട്ടുപടിയില്‍ നില്‍ക്കുന്നതും ഇരിക്കുന്നതും കുറ്റമാണ്. കാസര്‍കോട് ആര്‍.പി.എഫ്. സെക്ഷനില്‍ മാത്രം 70 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ഇന്‍സ്‌പെക്ടര്‍ പി. വിജയകുമാര്‍ പറഞ്ഞു. ഇതില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടും.

തീവണ്ടി പുറപ്പെടുമ്പോഴോ അതിനുശേഷമോ ചവിട്ടുപടിയില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്ന ബോധവത്കരണമാണ് ആര്‍.പി.എഫ്. നല്‍കുന്നത്. ലംഘിച്ചാല്‍ 500 രൂപ പിഴയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ.