നാല് പാപ്പാൻമാരുടെ സാന്നിദ്ധ്യത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി

single-img
11 May 2019

അനിശ്ചിതത്വങ്ങൾകെകാടുവിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി. ജില്ലാ ഭരണകൂടമാണ് അനുമതി നൽകിയത്.

തൃശൂർപൂര വിളംബര ദിനത്തിൽ ഉപാദികളോടെയാണ് രാമചന്ദ്രന്റെ എഴുന്നള്ളത്തിന് ജില്ലാ കളക്‌ടർ അനുമതി നൽകിയിരിക്കുന്നത്. ആനയുടെ സമീപത്ത് നിൽക്കാൻ പൊതുജനങ്ങളെ അനുവദിക്കില്ലെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.

10 മീറ്റർ ചുറ്റളവിൽ ബാരിക്കേഡ് വേണം, നാല് പാപ്പാന്മാർ ആനയുടെ കൂടെ വേണം എന്നീ ഉപാദികളാണ് വച്ചിരിക്കുന്നത്. നാളെ രാവിലെ 9.30 മുതൽ 10.30 വരെ കൊമ്പനെ എഴുന്നള്ളിക്കാം