അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന ‘നാന്‍ പെറ്റ മകനി’ ലെ ആദ്യ ഗാനം പുറത്തിറങ്ങി

single-img
11 May 2019

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാൽ മഹാരാജാസില്‍ വെച്ച് കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ‘നാന്‍ പെറ്റ മകന്‍’ എന്ന സിനിമയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കൈതോല ചുറ്റും കെട്ടി കെഴക്കൂന്നാരോ വന്നേ’എന്ന് ആരംഭിക്കുന്ന ഗാനമാണ് പുറത്തുവന്നിട്ടുള്ളത്.

സജി എസ് പാലമേല്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ‘101 ചോദ്യങ്ങള്‍” എന്ന സിനിമയിലൂടെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ മിനന്‍ ജോണാണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിൽ നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിമന്യുവിന്‍റെ അച്ഛനായി ശ്രീനിവാസനും അമ്മയായി സീമ ജി നായരും വേഷമിടുന്നു.

ഇന്ദ്രൻസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ജോയ് മാത്യു, സിദ്ധാര്‍ത്ഥ് ശിവ, മുത്തുമണി, സരയു, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.