പാകിസ്താനില്‍ ഭീകരാക്രമണം; ഹോട്ടലിനുള്ളിൽ അതിക്രമിച്ചുകയറിയ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു

single-img
11 May 2019

പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഭീകരാക്രമണം. ഗ്വാദർ മേഖലയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. ഹോട്ടലിനുള്ളിലേക്ക് മൂന്ന് ഭീകരർ അതിക്രമിച്ചുകയറുകയായിരുന്നു. ഇപ്പഴും ഹോട്ടിലിനുള്ളില്‍ ഏറ്റുമുട്ടൽ തുടരുന്നതായാണ് സൂചന . ഇന്ന് വൈകീട്ട് 4.50 ഓടെയാണ് ഭീകരര്‍ ഹോട്ടലിന് ഉള്ളിലേക്ക് ഇരച്ചുകയറിയത്.

ഹോട്ടലിലുണ്ടായിരുന്ന ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട് . ഭീകരരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് സൂചന. ഇവിടെ തന്നെ മുൻപ് നടന്ന ആക്രമണത്തില്‍ 14 പേര്‍ മരിച്ചിരുന്നു.