പ്രചാരണത്തിനിടെ ഹെലികോപ്ടറിന് തകരാർ; പരിഹരിക്കാനിറങ്ങി രാഹുൽ

single-img
11 May 2019

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താൻ സഞ്ചരിച്ച ഹെലികോപ്റ്ററിൽ തകരാർ ഉണ്ടായപ്പോൾ പരിഹരിക്കാൻ രാഹുൽ ഗാന്ധി തന്നെ മുന്നിട്ടിറങ്ങി. ഹെലികോപ്റ്ററിന്റെ തകരാർ പരിഹരിക്കുന്ന ചിത്രം രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. ചിത്രത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

”ഹിമാചൽ പ്രദേശിലെ ഉനയിൽ വെച്ച് ഞങ്ങളുടെ ഹെലികോപ്റ്ററിന് ഒരു തകരാർ ഉണ്ടായി. ഒരുമിച്ചിറങ്ങിയതുകൊണ്ട് എല്ലാം പെട്ടെന്ന് പരിഹരിക്കാൻ സാധിച്ചു. ഗുരുതരമായ ഒന്നുമുണ്ടായില്ല. നല്ല ടീം വർക്ക് എന്നാൽ എല്ലാ കൈകളും മേൽതട്ടിൽ”- ചിത്രത്തിനൊപ്പം രാഹുൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ. 

മെയ് 19നാണ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ്. സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രചാരണമാണ് നേതാക്കൾ ഇക്കുറി നടത്തുന്നത്.