കുത്തനെയുള്ള മലയില്‍ കയറിയ കരടിയെ കല്ലെറിഞ്ഞ് ആളുകളുടെ ക്രൂരവിനോദം; ബാലന്‍സ് തെറ്റി താഴെ പുഴയില്‍ വീണ കരടിക്കായി തെരച്ചില്‍ നടത്തുന്നു

single-img
11 May 2019

ജനങ്ങളുടെ ക്രൂരവിനോദത്തില്‍ കല്ലേറിനെ തുടര്‍ന്ന് മലമുകളില്‍ നിന്നും പുഴയില്‍ വീണ കരടിയെ കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ അധികൃതര്‍. കാശ്മീരിലെ കാര്‍ഗില്‍ ജില്ലയിലെ ദ്രാസ് ഏരിയയിലാണ് സംഭവം. ആളുകള്‍ പിന്തുടര്‍ന്നതിനാല്‍ കുത്തനെയുള്ള മലയില്‍ കയറിയതായിരുന്നു കരടി.

പിന്തുടര്‍ന്ന ആളുകള്‍ കല്ലെറിയാന്‍ തുടങ്ങിയതോടെ ബാലന്‍സ് തെറ്റി കരടി താഴെ പുഴയില്‍ വീഴുകയായിരുന്നു. വെള്ളത്തില്‍ പതിക്കുമ്പോള്‍ ആളുകള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതും കേള്‍ക്കാം. എട്ട് സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നത് ടൂറിസം ഡയറക്ടര്‍ മെഹ്മൂദ് ഷായാണ്.