മമതയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച സംഭവം; ബിജെപി നേതാവ് റിമാന്‍ഡില്‍

single-img
11 May 2019

മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് യുവ ബിജെപി നേതാവ് റിമാന്‍ഡില്‍. ഹൗറയില്‍ നിന്നുള്ള പ്രിയങ്ക ശര്‍മയെയാണ് റിമാന്റ് ചെയ്തത്. ബിജെപി മമതയെ മാത്രമല്ല ബംഗാളിന്റെ സംസ്‌കാരത്തെ തന്നെ അപമാനിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം മമത സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രിയങ്ക ശര്‍മ്മയുടെ അറസ്റ്റെന്ന് ബിജെപി പ്രതികരിച്ചു.