കീർത്തി സുരേഷ് ബിജെപിയിൽ ചേർന്നോ?; അമ്മയും നടിയുമായ മേനക പറയുന്നു

single-img
11 May 2019

പ്രശസ്ത തെന്നിന്ത്യന്‍ നടിയും മലയാളത്തിലെനിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളായ കീര്‍ത്തിചുറ്റിപ്പറ്റി നടക്കുന്ന റൂമറുകളാണ് സമീപ ദിവസങ്ങളില്‍ വാര്‍ത്തയാകുന്നത്. സോഷ്യല്‍ മീഡിയയിലാകെ കീര്‍ത്തി സുരേഷ് ബിജെപിയില്‍ ചേര്‍ന്നുവെന്നും ഉടന്‍ ചേരുന്നുവെന്നുമടക്കമുള്ള പ്രചാരണം ചൂടുപിടിക്കുകയാണ്. മാതാപിതാക്കള്‍ ബിജെപിയുമായി സഹകരിച്ചതിന് പിന്നാലെ കീര്‍ത്തിയും ബിജെപിയിലേക്കെന്നതായിരുന്നു പ്രചാരണം.

എന്നാല്‍ ഇപ്പോള്‍ ഇതിനെതിരെ മേനകയുടെ പ്രതികരണമാണ് പുറത്തുവരുന്നത്. ബിജെപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രധാനമന്തിക്കൊപ്പം താനും സുരേഷും ഒരു ചിത്രമെടുത്തിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായതാണ് പ്രചാരണങ്ങളുടെ പ്രധാന കാരണം എന്ന് മേനക പറയുന്നു.

ഞങ്ങള്‍ ചിത്രത്തിലുള്ളതിനാല്‍ മകളും രാഷ്ട്രീയത്തിലേക്കെന്നും കീര്‍ത്തി സുരേഷ് ബിജെപിയിലേക്കന്നും വാര്‍ത്ത പ്രചരിക്കുകയായിരുന്നു. കുടുംബപരമായി ബിജെപിയോട് ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ കീര്‍ത്തി ഇതുവരെ അത്തരത്തില്‍ ഒരു താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്നും അവര്‍ വ്യക്തമാക്കി.