നോമ്പു കാലത്ത് മുസ്ലീം സമുദായക്കാര്‍ കട തുറക്കാത്തതു കൊണ്ട് ആളുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല എന്നു പരാതി പറയുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി ഒന്ന് ഓര്‍ക്കേണ്ടതുണ്ട്; മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ എന്‍ അശോക്‌ പറയുന്നു

single-img
11 May 2019

റംസാൻ നോമ്പ് ആരംഭിച്ചതോടെ മുസ്ലിം സമുദായകാർ നടത്തുന്ന ഹോട്ടലുകൾ തുറക്കുന്നത് അപൂർവമാണ്. ഇതിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചകളും നടക്കുന്നുണ്ട്. ചർച്ചകൾ എന്ന് പറഞ്ഞാൽ അതിൽ വിവിധ രീതികളിലുള്ള തര്‍ക്കങ്ങളും പരാതികളും വര്‍ഗീയ പ്രചരണവും വരെ ഉൾപ്പെടും. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ എന്‍ അശോകിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. നോമ്പു കാലത്ത് മുസ്ലീം സമുദായക്കാര്‍ കട തുറക്കാത്തതു കൊണ്ട് ആളുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല എന്നു പരാതി പറയുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി ഒന്ന് ഓര്‍ക്കേണ്ടതുണ്ട്. താന്‍ മനസിലാക്കിയിടത്തോളം ഈ നോമ്പുകാലത്താണ് ഹോട്ടലുകളുടെ അറ്റകുറ്റപ്പണികള്‍, നവീകരണം തുടങ്ങിയവയൊക്കെ നടത്തുന്നത് എന്ന് അദ്ദേഹം തന്‍റെ പോസ്റ്റില്‍ പറയുന്നു.

നിരന്തരമായ വെള്ളം, എണ്ണ, ഭക്ഷണ സാധനങ്ങള്‍, ആള്‍ക്കൂട്ടം ഇവയൊക്കെ കൊണ്ടു തന്നെ വളരെ ഏളുപ്പത്തില്‍ വൃത്തികേടാവുന്നതും ഇടയ്ക്കിടെ അറ്റകുറ്റപ്പണികള്‍ വേണ്ടതുമായ ഒന്നാണ് ഹോട്ടല്‍ പരിസരങ്ങളും ഹോട്ടലുകളും. അപ്പോള്‍ ഈ സമയത്ത് അത്തരം പണികള്‍ ചെയ്യുക എന്നത് വളരെ നല്ല കാര്യമാണ് എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു.

അശോകിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ പൂര്‍ണ്ണരൂപം ചുവടെ വായിക്കാം:

https://www.facebook.com/kn.ashok.9/posts/10215609039433966