പരസ്യപ്രചാരണം അവസാനിച്ചത് ‘നമോ ടിവി’ അറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പരിപാടികള്‍ സംപ്രേഷണം ചെയ്തതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയ്ക്ക് നോട്ടീസ് അയച്ചു

single-img
11 May 2019

ഡൽഹിയിലെ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചിട്ടും നമോ ടിവിയിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികള്‍ സംപ്രേഷണം ചെയ്ത ബിജെപിക്ക് ഡല്‍ഹിയിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ വെള്ളിയാഴ്ച മുതല്‍ പരസ്യപ്രചാരണങ്ങള്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം കമ്മീഷന്‍ അറിയിച്ചിരുന്നു.

വെള്ളിയ്ച വൈകുന്നേരം ആറുമണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറു വരെ 48മണിക്കൂര്‍ ഡല്‍ഹിയില്‍ പരസ്യപ്രചാരണത്തിന് വിലക്കുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ നോട്ടീസിന് മറുപടി നല്‍കണമെന്ന് ബി.ജെ.പിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇതിനു മുന്‍പ് നമോ ടിവി ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലൂടെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് സമിതിയുടെ അംഗീകാരമുള്ള പരിപാടികള്‍ മാത്രമേ സംപ്രേഷണം ചെയ്യാന്‍ അനുവദിക്കാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി സര്‍ക്കാറിനും മാധ്യമ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. നമോ ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ എംസിഎംസിയുടെ അനുവാദത്തോടയല്ല എന്ന് കാണിച്ച് ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ കത്തയച്ചിരുന്നു.