ഹിന്ദുക്കളെ മാത്രമല്ല ക്രിസ്ത്യാനികളെയും സംരക്ഷിക്കാൻ ബിജെപി മാത്രം; ക്രെെസ്തവ സംരക്ഷണ സേന രൂപീകരിച്ച് ബിജെപി

single-img
11 May 2019

ക്രെെസ്തവ സമുദായാഗംങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ക്രെെസ്തവ സംരക്ഷണ സേനയ്ക്ക് രൂപം നൽകി ബിജെപി. ശ്രീലങ്കയിൽ നടന്ന മത തീവ്രവാദികളുടെ ആക്രമണത്തെ തുടർന്നാണ് ബിജെപി ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.

മതതീവ്രവാദികൾ ഹിന്ദുക്കൾക്ക് എന്നതു പോലെ ക്രിസ്ത്യനികൾക്കും ഭീഷണിയാണെന്ന വാദത്തിൻ്റെ അടിസ്ഥാനത്തിലാണ് ബിജെപി ക്രെെസ്തവ സംരക്ഷണ സേന രൂപീകരിക്കുന്നത്. ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോർച്ചയെ മുൻ നിർത്തിയാണ് ക്രെെസ്തവ സംരക്ഷണ സേനയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.

ക്രെെസ്തവ സംരക്ഷണ സേനയുടെ രൂപീകരണം സംബന്ധിച്ച തീരുമാനം ബിജെപി ഇന്നു പ്രഖ്യാപിക്കുമെന്നാണ് സൂചന.