യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കാമ്പസ് കാര്യവട്ടത്തേക്ക് മാറ്റണം: കെ. മുരളീധരന്‍

single-img
11 May 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കാമ്പസ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കാര്യവട്ടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. നിലവിലെ കെട്ടിടം ചരിത്ര മ്യൂസിയമാക്കണം.

അസഹിഷ്ണുത എന്ന വാക്ക് ഇന്ത്യയില്‍ സംഘ്പരിവാറിനാണെങ്കില്‍ കേരളത്തില്‍ അത് സി.പി.എമ്മിനാണെന്നും മുരളീധരന്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു സംഘടിപ്പിച്ച ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.