ബിആര്‍പി ഭാസ്‌കറുടെ മകളും മാധ്യമ പ്രവര്‍ത്തകയുമായ ബിന്ദു ഭാസ്‌കര്‍ അന്തരിച്ചു

single-img
11 May 2019

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ബി.ആര്‍.പി ഭാസ്‌കറുടെ മകളുമായ ബിന്ദു ഭാസ്‌കര്‍ അന്തരിച്ചു. കാന്‍സര്‍ രോഗം ബാധിച്ച് ഒരു വര്‍ഷമായി ചികില്‍സയിലായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ബി.ആര്‍.പി ഭാസ്‌കര്‍ തന്നെയാണ് മരണവിവരം ഫേസ്ബുക്കിലുടെ അറിയിച്ചത്.

ടൈംസ് ഓഫ് ഇന്ത്യയിലും, ഇക്കണോമിക്‌സ് ടൈംസിലും ഫ്രണ്ട് ലൈനിലും ജോലി ചെയ്തിട്ടുണ്ട്. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍ പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു. ഡോ.കെ.എസ് ബാലാജിയാണ് ബിന്ദുവിന്റെ ഭര്‍ത്താവ്.