249 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് നാലു ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷുറന്‍സ്: വമ്പന്‍ ഓഫറുമായി എയര്‍ടെല്‍

single-img
11 May 2019

എയര്‍ടെല്‍ പുതിയ പ്ലാനുകളും ഓഫറുകളും അവതരിപ്പിച്ചു. 249 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് നാലു ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷൂറന്‍സ് ആണ് എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്നത്. എച്ച്ഡിഎഫ്‌സി, ഭാരത് ആക്‌സ ഇന്‍ഷുറന്‍സ് കവേറജുകളാണ് എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്നത്.

എയര്‍ടെല്‍ വെബ്‌സൈറ്റ്, ആപ്പ്, മറ്റു സര്‍വീസുകള്‍ വഴി റീചാര്‍ജ് ചെയ്യുമ്പോള്‍ ഇന്‍ഷൂറന്‍സ് പോളിസിയില്‍ ചേരാനുള്ള മെസേജ് ലഭിക്കും. തുടര്‍ന്ന് വേണ്ട വിവരങ്ങളെല്ലാം ഓണ്‍ലൈന്‍ വഴി തന്നെ നല്‍കാം. പോളിസി സംബന്ധിച്ചുള്ള സ്റ്റാറ്റസ് എയര്‍ടെല്‍ ആപ്പില്‍ നിന്ന് അറിയാനാകും.

249 രൂപയുടെ പ്ലാനില്‍ 129 രൂപയുടെ പ്ലാനിലുള്ള ദിവസം 2ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് സേവനങ്ങളാണ് ലഭിക്കുന്നത്. ഇതോടൊപ്പം 129 രൂപയുടെ പ്ലാനും അവതരിപ്പിച്ചു. 129 രൂപയുടെ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും ദിവസം 100 എസ്എംസുകളുമാണ് നല്‍കുക. ഇതു കൂടാതെ എയര്‍ടെല്‍ ടിവി, വിങ്ക് സബ്‌സ്‌ക്രിപ്ഷനും ഫ്രീയായി ഉപയോഗിക്കാം.

എയര്‍ടെല്ലിന്റെ മറ്റൊരു ഓഫര്‍ പുതിയ 4ജി ഫോണ്‍ വാങ്ങുമ്പോള്‍ 2,000 രൂപയുടെ കാഷ്ബാക്ക് ആണ്. നോര്‍ട്ടണ്‍ മൊബൈല്‍ സെക്യൂരിറ്റി, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയവയും പുതിയ പ്ലാനിനൊപ്പം സൗജന്യമായി നല്‍കുന്നുണ്ട്.