പെരുവന്താനത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്ക്

single-img
11 May 2019

പെരുവന്താനം : ഇടുക്കി ജില്ലയിലെ കുമളി- മുണ്ടക്കയം റൂട്ടിൽ പെരുവന്താനത്തിന് സമീപം കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്ക്. കുമളിയിൽ നിന്നും മുണ്ടക്കയത്തേക്ക് വന്ന കെ എസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. റോഡില്‍ നിന്ന് വന്‍ താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തില്‍ തട്ടി നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.