‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരുന്നു’; എല്ലാ വിഷയത്തിനും ഡി പ്ലസ് നേടിയ മൂന്ന് വിദ്യാർത്ഥികൾ തങ്ങൾക്കായി ഒരുക്കിയ ഫ്ലെക്സ് സോഷ്യൽ മീഡിയയിൽ ഹിറ്റ്

single-img
10 May 2019

പത്താം ക്ലാസ് പരീക്ഷാ ഫലം വന്നതിന് പിന്നാലെ വിവിധതരം പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍‌. അതില്‍ ഏറ്റവും ലേറ്റസ്റ്റാണ് ഇടുക്കി ജില്ലയിലെ പീരുമേട് പള്ളിക്കുന്ന് സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ ഒരുക്കിയ ഫ്ലെക്സ്. അതും പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും ഡി പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ ചിത്രം അടക്കം ഫ്ലെക്സ് വച്ചത് ഇപ്പോൾ ചർച്ചയാകുകയാണ്.

‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരുന്നു’. എന്നായിരുന്നു ഇതിലെ തലവാചകം. അതോടൊപ്പം ഒപ്പം സ്വയം അഭിനന്ദിച്ചു കൊണ്ടുള്ള – ചരിത്ര വിജയം കരസ്ഥമാക്കിയ പളളിക്കുന്നിലെ പൊന്നോമനകാളായ ഞങ്ങൾക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ എന്ന വരിയും. ഈ കുട്ടികളാണ് ഭാവിയെ വാഗ്ദാനങ്ങള്‍ എന്ന പേരില്‍ ഒക്കെയാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ കമന്‍റ് വരുന്നത്.