‘ജയ്’ വിളിച്ച സഹോദരിയെ കാണാന്‍ സുരേഷ് ഗോപി എത്തി

single-img
10 May 2019

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്ക് ജയ് വിളിച്ച സഹോദരിയുടെ വീട്ടില്‍ സുരേഷ് ഗോപി നേടിട്ടെത്തി. കാറളം പുല്ലാത്തറയില്‍ തനിക്കു ജയ് വിളിച്ച വീട്ടമ്മയെ കാണാനാണ് സുരേഷ് ഗോപി നേരിട്ടെത്തിയത്. വീട്ടുകാരമായി സംസാരിച്ചിരുന്ന താരം എല്ലാവരോടുമൊപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്. ഈ ചിത്രങ്ങള്‍ സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ഗര്‍ഭിണിയായ ശ്രീലക്ഷ്മിയുടെ വീട്ടിലും കഴിഞ്ഞ ദിവസം സുരേഷ് ഗോപി എത്തിയിരുന്നു. പ്രചാരണത്തിനിടെ, ഗര്‍ഭിണിയായ ശ്രീലക്ഷ്മി എന്ന യുവതിയുടെ വയറില്‍ കൈവച്ച് അനുഗ്രഹിച്ച സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയെ സന്ദര്‍ശിക്കുകയും പ്രാചാരണ തിരക്ക് കഴിയുമ്പോള്‍ സുരേഷ് ഗോപി കാണാനെത്തുമെന്നും അറിയിച്ചിരുന്നു. ആ വാക്ക് പാലിച്ച സന്തോഷവും സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.