സിവയെ തട്ടിക്കൊണ്ടുപോകും; ധോണി കരുതിയിരിക്കണം; മുന്നറിയിപ്പ് നല്‍കി പ്രീതി സിന്‍ഡ

single-img
10 May 2019

ക്രിക്കറ്റ് താരം ധോണിയുടെ മകള്‍ സിവ സോഷ്യല്‍ മീഡിയയിലെ താരമാണ്. മലയാളത്തില്‍ സിവ പാട്ടുപാടിയത് ധോണിയുടെ ഭാര്യ സാക്ഷി പുറത്ത് വിട്ടതോടെ കേരളത്തിലും സിവക്ക് ആരാധകരുണ്ട്. ഇപ്പോഴിതാ സിവയോടുള്ള ആരാധന തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടിയും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ഉടമയുമായ പ്രീതി സിന്‍ഡ.

ക്യാപ്ടന്‍ കൂളിന്റെ ആരാധികയാണ് താനെന്നും എന്നാല്‍ ആ സ്‌നേഹം ഇപ്പോള്‍ സിവയോടാണെന്നും പ്രീതി സിന്‍ഡ പറഞ്ഞു. പ്രീതി ധോണിക്കൊപ്പമുള്ള ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ധോണിയോട് കരുതിയിരിക്കണമെന്നും സിവയെ താന്‍ തട്ടിക്കൊട്ടുപോകുമെന്നും പ്രീതി അതോടൊപ്പം കുറിച്ചു.