നൃത്തത്തിനും അഭിനയത്തിനും പുറമെ സാനിയ ഇയ്യപ്പന്റെ പാട്ടും സോഷ്യൽ മീഡിയയിൽ ഹിറ്റ്

single-img
10 May 2019

ക്വീന്‍ എന്ന സിനിമയിലൂടെ അരങ്ങേറി ഇപ്പോൾ ലൂസിഫറിലെ തകർപ്പൻ പ്രകടനത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നടി സാനിയ ഇയ്യപ്പന്റെ നൃത്തവും അഭിനയവും മാത്രമല്ല പാട്ടും സോഷ്യൽ മീഡിയയിലൂടെ വൈറലാകുകയാണ്.

ഫഹദ് ഫാസിലും സായി പല്ലവിയും ഒന്നിച്ച അതിരന്‍ എന്ന ചിത്രത്തിലെ പവിഴ മഴയെ എന്ന ഹിറ്റ് ഗാനമാണ് സാനിയ ആലപിച്ചിരിക്കുന്നത്. മ്യുസിഷ്യനായ ബിച്ചു വേണുവിനൊപ്പമാണ് സാനിയയുടെ പ്രകടനം. തന്റെ ഇന്‍സ്റ്റഗ്രാംഅക്കൗണ്ടിൽ സാനിയ തന്നെയാണ് പാട്ട് പാടുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

Pavizha mazhaye – Trial and error 😬 hashtagKollaruthu 🙏🏻 . . . . With @halfbakedharmony_ 🤗

A post shared by SANIYA IYAPPAN (@_saniya_iyappan_) on May 9, 2019 at 10:17am PDT