വിദ്യാർത്ഥികൾക്കായി അധ്യാപകൻ പ്ലസ് ടു പരീക്ഷ എഴുതിയത് പണം വാങ്ങിയെന്ന് സംശയം

single-img
10 May 2019

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയതത് പണം വാങ്ങിയാണെന്ന് സംശയം. നീലേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് നിരവധി വിദ്യാര്‍ത്ഥികള്‍ക്കായി ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തിരുന്നു.

ഉത്തരങ്ങൾ താൻ എഴുതിയതാണെന്ന് അധ്യാപകൻ സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ നിഷാദ് മുഹമ്മദിനെയും മറ്റുരണ്ട് അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻറ് ചെയ്തു.

പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി പ്രിൻസിപ്പലുമായ കെ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധധ്യാപകനുമായ പി കെ ഫൈസൽ, എന്നിവരാണ് സസ്പെൻഷനിലായ മറ്റ് അധ്യാപകർ. സംഭവത്തിൽ വിശദ അനേഷണം വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിഷാദ് കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനാണ്. ഇടുക്കി മുതലക്കോടം സ്‌കൂളിലെ ക്യാമ്പില്‍നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പറുകളുടെ മൂല്യനിര്‍ണയത്തിനിടെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം ഉള്‍പ്പെടെ സംശയം തോന്നിയതിനെ തുടര്‍ന്ന് ക്യാമ്പ് ചീഫാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്തത്.