ആറ്റിങ്ങലിൽ യു ഡി എഫ് സ്ഥാനാര്‍ത്ഥി അടൂർ പ്രകാശിന് വേണ്ടി പോലീസുകാർ 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചു; പരാതിയുമായി സിപിഎം

single-img
10 May 2019

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിനെതിരെ പോസ്റ്റല്‍ വോട്ടിൽ തിരിമറി നടത്തിയെന്ന പരാതിയുമായി സി പി എം. ആറ്റിങ്ങലിൽ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അടൂർ പ്രകാശിന് വേണ്ടി പോലീസുകാർ 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചുവെന്നാണ് സി പി എമ്മിന്‍റെ പരാതി.

പോസ്റ്റൽ വോട്ടിലെ തിരിമറി സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം രാമുവാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും പരാതി നൽകിയത്. ഡിജിപി ഈ പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. അതേസമയം, പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. പോസ്റ്റൽ ബാലറ്റുകൾ കരസ്ഥമാക്കാൻ ശ്രമിച്ച പോലീസ് കമാൻഡോ വൈശാഖിനെതിരെ കേസെടുത്ത് സസ്പെൻഡ് ചെയ്തിട്ടുണ്ട്.