‘ഒരു കറുത്ത കുതിരയാവാന്‍ താനില്ല’; പ്രധാനമന്ത്രി ആകണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും ഗഡ്കരി

single-img
10 May 2019

മോദി വീണ്ടും പ്രധാനമന്ത്രിയാവുമെന്നുള്ള ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപി ഭൂരിപക്ഷം നേടുമെന്നും മോദിയുടെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിന് താനില്ല. ഒരു കറുത്ത കുതിരയാവാന്‍ താനില്ല. പ്രധാനമന്ത്രി ആകണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും ഗഡ്കരി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ മികച്ച പ്രകടനം ബിജെപി കാഴ്ചവയ്ക്കും. ലോക്‌സഭയിലേക്ക് ഉത്തര്‍പ്രദേശ് പരമാവധി എംപിമാരെ സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.