വ്യോമപാതയില്‍ നിന്ന് മാറി സഞ്ചരിച്ചു; പാകിസ്താനില്‍ നിന്നുള്ള വിമാനത്തെ ഇന്ത്യന്‍ വ്യോമസേന ജയ്പൂരിലിറക്കി

single-img
10 May 2019

നിശ്ചിതമായ വ്യോമപാതയില്‍ നിന്ന് മാറി സഞ്ചരിച്ച പാകിസ്താനിലെ കറാച്ചിയില്‍ നിന്നുള്ള ജോര്‍ജിയന്‍ വിമാനത്തെ ഇന്ത്യന്‍ വ്യോമസേന ജയ്പൂരിലിറക്കി. ആന്റൊണോവ് എഎന്‍-12 എന്ന് പേരുള്ള വിമാനമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് തടഞ്ഞത്. വടക്കന്‍ ഗുജറാത്തിലെ ഒരു വ്യോമാപാതയല്ലാത്ത മേഖലയിലൂടെയാണ് വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത്.

ഈ ജോര്‍ജിയന്‍ നിര്‍മ്മിത വിമാനം കറാച്ചിയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോവുകയായിരുന്നു.
വ്യോമസേന പൈലറ്റിനേയും വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരേയും ചോദ്യം ചെയ്ത് വരുകയാണ്. യു എസ് എസ് ആറിന്റെ കാലത്ത് ഡിസൈന്‍ ചെയ്ത ചരക്ക് വിമാനമാണിത്. ഇന്ത്യന്‍ എയര്‍ ട്രാഫിക് സര്‍വീസസ് റൂട്ട് ലംഘിച്ചാണ് വിമാനം വന്നത്.