തിരുവനന്തപുരത്തുനിന്ന് രാത്രി 9 മുതല്‍ 11 വരെ മലബാറിലേക്ക് ട്രെയിനില്ല; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

single-img
10 May 2019

നിലവില്‍ ഉണ്ടായിരുന്ന അമൃത, രാജറാണി എക്‌സ്പ്രസുകളെ പ്രത്യേകം ട്രെയിനുകളാക്കി ട്രെയിന്‍ സമയം നേരത്തെയാക്കിയ റെയില്‍വേ നടപടിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പ്രത്യേകിച്ച് കാരണമില്ലാതെ ട്രെയിനുകള്‍ രണ്ടാക്കിയ നടപടി യാത്രക്കാരെ ദുരിതത്തിലാക്കി എന്ന കാരണത്താലാണ് കേസെടുത്തിരിക്കുന്നത്. ഇരു ട്രെയിനുകളും സ്വതന്ത്ര ട്രെയിനുകളാക്കി മാറ്റിയതോടെ അരമണിക്കൂര്‍ ഇടപെട്ട് മൂന്ന് ട്രെയിനുകളാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത്.

ഫലത്തില്‍ രാത്രി 9 മുതല്‍ 11 വരെ ട്രെയിനുകളില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തും. ഇന്നലെ മുതലാണ് തിരുവനന്തപുരം-മധുര,മധുര -തിരുവനന്തപുരം അമൃത എക്‌സ്പ്രസും കൊച്ചുവേളി-നിലമ്പൂര്‍,നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസും പ്രത്യേകം ട്രെയിനുകളായി ഓടാന്‍ തുടങ്ങിയത്. വിഷയത്തില്‍
ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജറോടും, ചെനൈ ഡിവിഷന്‍ മാനേജറോടും മനുഷ്യവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.