‘അച്ഛൻ ഉറങ്ങുന്ന ആറടി മണ്ണ് മാത്രം ബാക്കി വച്ചിട്ട് ബാക്കി സാറെടുത്തോ’; സുരേഷ് ഗോപിയോട് യുവാവ്

single-img
9 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജ്യസഭാ അംഗവും സിനിമ താരവുമായ സുരേഷ് ഗോപി ഇലക്ഷന്‍ പ്രചരണത്തിനിടെ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു.

‘തൃശൂര്‍ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം. ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ, എനിക്ക് വേണം ഈ തൃശൂര്‍’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. പ്രസംഗം വൈറലായതോടെ അതിനെക്കാള്‍ വേഗത്തില്‍ ട്രോളുകളും വൈറലായി.

ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ ഫോണ്‍വിളിക്കുന്ന ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഇതിന് മറുപടി നല്‍കുന്നത് സുരേഷ്‌ഗോപിയാണോ അതോ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ മറുപടി നല്‍കുന്നതാണോ എന്ന് വ്യക്തമല്ല. ട്രോള്‍ വീഡിയോ ആണെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

സംഭാഷണം ഇങ്ങനെ:

ചോദ്യം: ഹലോ സുരേഷ്‌ഗോപി സാറല്ലേ..

മറുപടി: അതേ സുരേഷ് ഗോപിയാണ്..ആരാണ്?

ചോദ്യം: സാറെ ഞാന്‍ പേരാമ്പ്ര എന്ന സ്ഥലത്ത് നിന്നാ വിളിക്കുന്നേ..സാറെ എല്ലാവരും പറയുന്നു തൃശൂര്‍ സാറങ്ങ് എടുത്തെന്ന്… സാറെ എന്റെ അച്ഛനെ അടക്കിയത് പേരാമ്പ്രയിലാ.. !*!ഞാന്‍ വര്‍ഷത്തിലൊരിക്കല്‍ മെഴുകുതിരി കത്തിക്കാന്‍ പോകുന്നതാ.. സാറെ പേരാമ്പ്ര ഒഴിച്ച് ബാക്കി എല്ലാം എടുത്തോ സാറെ.

മറുപടി: അല്ല നിങ്ങളെന്നെ കളിയാക്കാന്‍ വിളിക്കുവാണോ?

ചോദ്യം: സത്യമായും അല്ല സാറെ.. അച്ഛന്‍ ഉറങ്ങുന്ന ആറടി മണ്ണ് മാത്രം ബാക്കി വച്ചിട്ട് ബാക്കി സാറെടുത്തോ. സാറ് തൃശൂര്‍ മൊത്തം കൊണ്ടുപോയാല്‍ ഞാന്‍ എവിടെ പോയി മെഴുകുതിരി കത്തിക്കും.

മറുപടി: ഇല്ല. എനിക്ക് തൃശൂര്‍ മൊത്തം വേണം. തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ എന്നല്ലേ പറഞ്ഞത്. തൃശൂര്‍ എല്ലാം എനിക്ക് വേണം.

ചോദ്യം: അങ്ങനെ പറയല്ലേ സാറെ. ആറടി മണ്ണെങ്കിലും തരണം..പ്ലീസ്.

മറുപടി: നല്ല തിരക്കിലാണ്.. തൃശൂര്‍ എനിക്ക് മൊത്തം വേണം. അതിനപ്പുറം ഒന്നുമില്ല. തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ…

എന്തായാലും ഈ ‘ട്രോള്‍ വീഡിയോ’ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ തൃശൂര്‍ സുരേഷ് ഗോപി കൊണ്ടുപോയെന്ന് അറിഞ്ഞെന്നും എങ്ങോട്ട് കൊണ്ടുപോയെന്ന് അറിയില്ലെന്നും കണ്ടെത്തി തരണമെന്നും കരഞ്ഞുകൊണ്ട് ഒരു യുവാവ് പറയുന്നതിന്റെ ട്രോള്‍ വീഡിയോ വന്‍ ഹിറ്റായിരുന്നു.