‘സ്വയം തയാറായാല്‍ എന്തും സംഭവിക്കാം’: സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് ശ്രീനിവാസന്‍

single-img
9 May 2019

മലയാള സിനിമയില്‍ ചൂഷണമില്ലെന്ന അവകാശവാദവുമായി നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍. തൊഴില്‍രംഗത്ത് തുല്യതയുണ്ട്. മലയാള സിനിമയില്‍ എന്നല്ല ഒരു സിനിമയിലും ചൂഷണമില്ല. സ്വയം തയാറായാല്‍ എന്തും സംഭവിക്കാം. അല്ലാതെ ഒരു ചൂഷണവുമില്ല, ശ്രീനിവാസന്‍ പറഞ്ഞു. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

താരമൂല്യമാണ് വേതനം നിശ്ചയിക്കുന്നതിന് അടിസ്ഥാനമെന്ന് ചൂണ്ടിക്കാട്ടിയ ശ്രീനിവാസന്‍, നയന്‍താരയ്ക്ക് ലഭിക്കുന്ന പ്രതിഫലം പല നടന്മാര്‍ക്കും ലഭിക്കാറില്ലെന്നും കൂട്ടിച്ചേര്‍ത്തു. നയന്‍താരയെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിളിക്കുന്നത്. അത്രയും തുക പ്രതിഫലം ലഭിക്കുന്ന എത്ര നടന്മാര്‍ ഇവിടെയുണ്ട്? അപ്പോള്‍ എവിടെയാണ് തുല്യത? അതിനെതിരായി ആണുങ്ങള്‍ പ്രത്യേകമായൊരു സംഘടന ഉണ്ടാക്കണ്ടേ?, ശ്രീനിവാസന്‍ ചോദിച്ചു.

കടപ്പാട്: മനോരമന്യൂസ്