ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കെെയടിയുമായി വീണ്ടും സോഷ്യൽ മീഡിയ; അപകടത്തില്‍ കൈ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് ആധുനിക കൃത്രിമ കൈ

single-img
9 May 2019

സോഷ്യൽമീഡിയയുടെ കെെയടികൾ വീണ്ടും നേടുകയാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശെെലജ. കഴിഞ്ഞ ദിവസം ഫേസ്ബുക്ക്‌ പോസ്റ്റില്‍ കമന്റിലൂടെ സഹായം അഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായം ലഭ്യമാക്കിയതിനു പിന്നാലെ വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് ആധുനിക കൃത്രിമ കൈ നല്‍കിയ വിവരം മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

കൊല്ലം തട്ടര്‍ക്കോണം പേരൂരിൽ സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധുബീവിയുടെ മകന്‍ ഷിബിനാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.37 ലക്ഷം രൂപയുടെ കൈ പിടിപ്പിച്ചത്. ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സംവിധാനങ്ങളോട് കൂടി കൃത്രിമ കൈ പിടിപ്പിച്ച ഷിബിനെ നേരിട്ട് കാണാനും മന്ത്രി സമയം കണ്ടെത്തി. . ഷിബിന് സഹായം നല്‍കിക്കൊണ്ടുള്ള മന്ത്രിയുടെ പോസ്റ്റാണ് വെെറലായിരിക്കുന്നത്.

കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്:

വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന് അത്യാധുനിക കൃത്രിമ കൈ നല്‍കി.

സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചാണ് മകന്‍ ഷിബിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്. വാഹനാപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ഷിബിന്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്. ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സംവിധാനമുള്ള അത്യാധുനിക കൈ 4.37 ലക്ഷം രൂപ ചെലവിട്ടാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ നല്‍കുന്നത്.