കണ്ണൂരില്‍ കടുത്ത വേനലിനിടയിലും വീട്ടിലെ കിണര്‍ നിറഞ്ഞുകവിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകുന്നു; അമ്പരന്ന് വീട്ടുകാര്‍: സംഭവത്തിന് പിന്നില്‍…

single-img
9 May 2019

കടുത്ത വേനലില്‍ നാട്ടിലെ കിണറുകളും കുളങ്ങളും വരള്‍ച്ച ഭീഷണിയിലാണ്. അനുദിനം ജലനിരപ്പ് താഴോട്ടു പോകുകയാണ്. എന്നാല്‍ മേലൂര്‍ വടക്ക് താഴെപുനത്തയില്‍ വീട്ടുകിണര്‍ നിറഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകുന്നു. എന്നാല്‍, കുറച്ചു കഴിയുമ്പോള്‍ വെള്ളം താഴും.

വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അമ്പരപ്പായി ഈ പ്രതിഭാസം. എന്തോ പ്രകൃതി പ്രതിഭാസം എന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ വിശദമായ പരിശോധന നടത്തിയതോടെയാണ് കിണര്‍ നിറയല്‍ പ്രതിഭാസത്തിന്റെ രഹസ്യം കണ്ടെത്തിയത്.

സമീപത്തെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കിണറിലേക്ക് ഒഴുകുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ചയായി. ജല അതോറിറ്റി ഓഫീസിലും പഞ്ചായത്തിലും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.

ഈ ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുമ്പോള്‍ കിണര്‍ തനിയെ നിറയും. പടവുകള്‍ കവിഞ്ഞു വെള്ളം പറമ്പിലേക്ക് ഒഴുകും. കടുത്ത വേനലില്‍ ശുദ്ധജലത്തിന് നാട്ടുകാര്‍ നെട്ടോട്ടം ഓടുമ്പോഴാണ് ഇങ്ങനെ വെള്ളം പാഴാകുന്നത്.

കടപ്പാട്: മനോരമ