തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ വലിയ ഗൂഢാലോചന

single-img
9 May 2019

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൃശൂർ പൂരത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നുണ്ടെനും സുരേന്ദ്രൻ ആരോപിച്ചു.

പൂരത്തിനായി ഏതാനും മണിക്കൂറുകൾ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആവശ്യമുള്ളത്. എന്നിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നാട്ടിലെ നിയമലംഘനത്തില്‍ ഇടപെടാത്ത ജില്ലാ കളക്ടര്‍ ഈ വിഷയത്തില്‍ കാണിക്കുന്ന തിടുക്കം സംശയാസ്പദമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

വിശ്വാസികളെ വെല്ലുവിളിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണം. ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണോ ഇതെന്ന് സംശയിക്കുന്നുണ്ടെന്നും സാങ്കേതികന്യായങ്ങള്‍ പറഞ്ഞ് പൂരത്തിന്റെ ശോഭ കെടുത്താന്‍ ശ്രമങ്ങളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

വോട്ട് വാങ്ങിയ ശേഷം മന്ത്രി സുനിൽകുമാർ വിഷയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. അടിയന്തരമായി പ്രശ്‌നം പരിഹരിക്കാൻ നടപടികളുണ്ടാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.