തുണി ഗോഡൗണിന് തീപിടിച്ചു; അഞ്ചു തൊഴിലാളികള്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

single-img
9 May 2019

പുണെയില്‍ വസ്ത്രവ്യാപാരശാലയുടെ ഗോഡൗണിന് തീപിടിച്ച് അഞ്ചുമരണം. ഉരുലി ദേവാചി ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. ഗോഡൗണില്‍ ഉറങ്ങി കിടന്ന തൊഴിലാളികളാണ് വെന്ത് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അഗ്‌നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.