വിവാഹ സദ്യയില്‍ ബാക്കിവന്ന പഴകിയ ഇറച്ചിയില്‍ നിന്നും ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികള്‍ മരിച്ചു; 24 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

single-img
9 May 2019

തെലങ്കാനയിലെ അഡിലാബാദ് ജില്ലയിൽ വിവാഹ സദ്യയില്‍ ബാക്കിവന്ന പഴകിയ ഇറച്ചി കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. മുതിർന്ന 24 പേര്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. മരിച്ച കുട്ടികൾ ഒരു വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്.

ചൊവ്വാഴ്ച നടന്ന വിവാഹത്തിന് ശേഷം ബാക്കി വന്ന പഴകിയ മട്ടണ്‍ കറി ബുധനാഴ്ചയോടെയാണ് അതിഥികളില്‍ ചിലര്‍ കഴിച്ചത്. ഇത് കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ള അതിഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചതിനെ തുടർന്ന് കടുത്ത വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം പുറത്തുവരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.